Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Endosulfan

Kasaragod

എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍: 350 പേ​ര്‍​ക്ക് 17.50 കോ​ടി വി​ത​ര​ണം ചെ​യ്തു

കാ​സ​ര്‍​ഗോ​ഡ്: 2017ല്‍ ​ന​ട​ത്തി​യ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത ബാ​ധി​ത​ര്‍​ക്കു​ള്ള മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പെ​ട്ട 350 പേ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യ അ​ഞ്ചു​ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം ല​ഭി​ച്ച​താ​യും ഇ​തു​വ​രെ 17 കോ​ടി 50 ല​ക്ഷം രൂ​പ വി​ത​ര​ണം ചെ​യ്ത​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ പ​റ​ഞ്ഞു.

ആ​കെ 977 പേ​രാ​ണ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​ത്. ഇ​തി​നു പു​റ​മേ 201 അ​പേ​ക്ഷ​ക​ളി​ല്‍ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 2017ല്‍ ​ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത് ദു​രി​ത ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട, ഇ​നി​യും ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​ന്‍ ബാ​ക്കി​യു​ള്ള​ത് 432 പേ​രാ​ണ്. ബാ​ക്കി​യു​ള്ള​വ​ര്‍​ക്ക് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ള്‍ ചേ​രു​ക​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നൊ​ടൊ​പ്പം ല​ഘൂ​ക​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ല്‍ 350 അ​പേ​ക്ഷ​ക​ര്‍​ക്ക് എ​ന്‍​ഡോ സ​ള്‍​ഫാ​ന്‍ സ്‌​പെ​ഷ​ല്‍ വ​ഴി ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യാ​ന്‍ സാ​ധി​ച്ച​ത്.

എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ ലി​സ്റ്റി​ല്‍ കൂ​ടു​ത​ല്‍ പേ​രെ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ 2022ല്‍ ​അ​പേ​ക്ഷ ക്ഷ​ണി​ക്കു​ക​യും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 2022ല്‍ ​ക്ഷ​ണി​ച്ച അ​പേ​ക്ഷ പ്ര​കാ​രം ദു​രി​ത​ബാ​ധി​ത​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി വ​രി​ക​യാ​ണ്. 2017ല്‍ ​ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത് ദു​രി​ത ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട, ഇ​നി​യും ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​ന്‍ ബാ​ക്കി​യു​ള്ള 432 പേ​ര്‍ അ​ക്ഷ​യ സെ​ന്‍റ​റു​ക​ള്‍ വ​ഴി www.land revenue.kerala. gov.in വെ​ബ്‌​സൈ​റ്റ് മു​ഖേ​ന അ​പേ​ക്ഷി​ക്ക​ണം. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍-​ഒ​പി ന​മ്പ​ര്‍, ആ​ധാ​ര്‍ കാ​ര്‍​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക് പ​ക​ര്‍​പ്പ്, റേ​ഷ​ന്‍ കാ​ര്‍​ഡ്. ഫോ​ണ്‍: 04994 257330.

Latest News

Corehub Up